പേരാവൂരിൽ ഈസ്റ്റർ മുട്ട പെയിൻ്റിംഗ് മത്സരം
പേരാവൂർ: വൈ. എം. ഐ ക്ലബ്ബിൻറെയും സെയ്ന്റ് ജോസഫ്സ് സൺഡേ സ്കൂളിന്റയും നേതൃത്വത്തിൽ തൊണ്ടിയിൽ പാരിഷ് ഹാളിൽ ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച രാവിലെ ഒൻപതിന് ഈസ്റ്റർ മുട്ട പെയിൻറിങ് മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് 1000, 800, 500 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കും. 9447689239 എന്ന വാട്സ് ആപ്പ് നമ്പറിൽ തിങ്കളാഴ്ച നാല് മണിക്ക് മുമ്പായി ബന്ധപ്പെടുക.
