കൊ​ച്ചി​യി​ൽ എം​ഡി​എംഎ​യു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ

Share our post

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (24), നൂ​റ​നാ​ട് സ്വ​ദേ​ശി ഷെ​ൽ​ജി​ക് (28), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി റി​ഷാ​ദ് (26), കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി റി​ൻ​സി മും​താ​സ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​രി​യാ​ട് ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

സി​പ് ലോ​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു രാ​സ ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​വ​ർ നേ​ര​ത്തെ​യും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ യു​വ​തി റി​മാ​ൻ​ഡ് ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!