യശ്വന്തപുര–കണ്ണൂർ സ്പെഷൻ ട്രെയിൻ നാളെ ;സ്റ്റോപ്പുകൾ ഇങ്ങനെ
ബെംഗളൂരു : ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് യശ്വന്തപുരയിൽനിന്ന് കണ്ണൂരിലേക്ക് മംഗളൂരു വഴി നാളെ സ്പെഷൻ ട്രെയിൻ (യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് സ്പെഷൽ –06551/52) സർവീസ് നടത്തും. നാളെ (ഏപ്രിൽ 2) രാവിലെ 11.50ന് യശ്വന്തപുരയിൽ നിന്നു പുറപ്പെട്ടു വെള്ളിയാഴ്ച പുലർച്ചെ 3നു കണ്ണൂരിലെത്തും. തിരിച്ചു വെള്ളിയാഴ്ച രാവിലെ 8.45നു കണ്ണൂരിൽനിന്നു പുറപ്പെട്ട് രാത്രി 9.30ന് യശ്വന്തപുരയിലെത്തും.
സ്റ്റോപ്പുകൾ
കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂർ, ബന്ത്വാള, മംഗളൂരു ജംക്ഷൻ, കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ. 2 എസി ടു ടിയർ, 6 എസി ത്രീ ടിയർ, 7 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ടാകും.
കൊല്ലം സ്പെഷലിൽ ടിക്കറ്റ് തീർന്നു
തിരക്കിന് ആശ്വാസമായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്കു നാളെ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിനിൽ റിസർവേഷൻ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം വെയ്റ്റ് ലിസ്റ്റിലായി. ഇന്നലെ രാത്രിയിലെ ബെർത്ത് നില അനുസരിച്ച് സ്ലീപ്പറിൽ 38, എസി ത്രീ ടിയറിൽ 15, എസി ടു ടിയറിൽ 6 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ്.
