അരിയിൽ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപയാണ്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടിൽ നിന്നുള്ള അരികൾക്ക് (പൊന്നി, പച്ചരി) വില വർധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം

കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികൾക്കും വില വർധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയാണ് വർധനവ് ഉണ്ടായത്. മട്ട അരിക്ക് കോഴിക്കോട് കൂടിയത് 50 രൂപയാണ്.

പൊന്നി അരിക്ക് റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് 30 രൂപയാണ് വർധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോൾ 90 രൂപയാണ് വില. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് പൊന്നി അരി വരുന്നത്. നിലവിൽ അരിയുടെ ലഭ്യതയിൽ കുറവുണ്ട്. കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കൂടാതെ, എഥനോൾ ഉൽപാദനത്തിനായി ധാന്യങ്ങൾ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതിനാലാണ് വില കൂടുന്നതെന്ന് വിലയിരുത്തൽ. വില വർധനവിൽ വ്യാപാരികളും ആശങ്കയിലാണ്.

അതേസമയം, അരിയിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മീഡിയാ വണിനോട് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!