കണ്ണവം ബോംബ് സ്ഫോടനം; രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ റിമാൻഡിൽ
ചിറ്റാരിപ്പറമ്പ്: കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലെ റോഡിലും ചുണ്ട അമ്മാറമ്പ് റോഡിലും ബോംബ് സ്ഫോടനം ഉണ്ടായ സംഭവത്തിൽ രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികളായ ചുണ്ട സ്വദേശികളായ പി.കെ. പ്രബിൻ, ടി. അഭിനവ് എന്നിവരെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ 25ന് രാത്രി യായിരുന്നു സംഭവം. കണ്ണവം പൊലീസും സിറ്റി പൊലീസ് കമീഷണറുടെ സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പി.കെ. പ്രബിൻ കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീനെ വധിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. പ്രതികൾക്ക് ബോംബ് ലഭിച്ച ഉറവിടമുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
