സെ​ലി​ബ്രി​റ്റി ഷെ​ഫ് ദാ​മു അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് പ​ദ്മ​ശ്രീ ജേ​താ​വ്

Share our post

ചെ​ന്നൈ: ടെ​ലി​വി​ഷ​ൻ പാ​ച​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷെ​ഫ് ദാ​മോ​ദ​ര​ൻ കോ​ത​ണ്ഡ​രാ​മ​ൻ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഒ​രു​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്ത​തി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ പാ​ച​ക​വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യി​രു​ന്നു ഷെ​ഫ് ദാ​മു.

617 വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്താ​ണ് അ​ദ്ദേ​ഹം റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച​ത്. 2025ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. വി​ജ​യ് ടി​വി​യി​ലെ ജ​ന​പ്രി​യ പാ​ച​ക റി​യാ​ലി​റ്റി ഷോ​യാ​യ കു​ക്ക് വി​ത്ത് കോ​മാ​ളി​യി​ലെ വി​ധി​ക​ർ​ത്താ​വാ​യും അ​ദ്ദേ​ഹം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ത​മി​ഴ്നാ​ടി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​യ്ക്ക് ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

നി​ര​വ​ധി പാ​ച​ക​പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​നൊ​പ്പം 1977ലാ​ണ് ഷെ​ഫ് ദാ​മു ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഭാ​ര്യ: ഉ​ഷ ദാ​മു, മ​ക​ൾ: അ​ക്ഷ​യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!