വിവരാവകാശ അപേക്ഷയ്ക്ക് മറുപടിമാത്രം പോരാ, വ്യക്തമായ വിവരം നൽകണം -വിവരാവകാശ കമ്മീഷണർ

Share our post

കണ്ണൂർ: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി മാത്രം നൽകിയാൽ പോരെന്നും ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമായി നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മി ഷണർ അഡ്വ. ടി.കെ.രാമകൃ ഷ്ണൻ പറഞ്ഞു. കണ്ണൂർ കളക്ട റേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ വിവരം ലഭ്യമാ ക്കണമെന്ന് ആവശ്യപ്പെട്ടാ ണ് മിക്ക അപ്പീലുകളും കമ്മിഷനിൽ സമർപ്പിക്കുന്നത്. ഒരു കാര്യാലയത്തിൽ ലഭ്യമായതും നൽകാൻ കഴിയുന്നതുമായ വി വരങ്ങൾപോലും നൽകാൻ പല വിവരാവകാശ ഓഫീസർ മാരും വിമുഖത കാണിക്കുന്ന തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്കെതിരേ നടപടി കൈ ക്കൊള്ളുമെന്നും കമ്മിഷണർ വ്യക്തമാക്കി.

പൊതുജനങ്ങൾ ഓഫീസു കളിൽ നൽകുന്ന പരാതികളും അപേക്ഷകളും തീർപ്പാക്കാൻ വൈകുന്നതിനെത്തുടർന്നാണ് വിവരാവകാശ അപേക്ഷയിലൂടെ ആ പരാതിയുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടി കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ പരാതികളിൽ യഥാസമയം നടപടികൾ സ്വീകരിച്ചാൽ വിവരാവകാശ അപേക്ഷകളും കുറയുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

വ്യക്തമായ വിവരം നൽകാത്ത കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, ഡിവൈ.എസ്.പി. ഓഫീസ്, കെൽട്രോൺ കണ്ണൂർ, കണ്ണൂർ കളക്ടറേറ്റ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരോട് കൃത്യവും വ്യക്തവുമായ വിവരം നൽകാൻ കമ്മിഷണർ നിർദേശിച്ചു.

നിശ്ചിതസമയത്തിനുള്ളിൽ വിവരം നൽകാത്ത ഉദ്യോഗ സ്ഥർക്കെതിരേ ശിക്ഷാനടപ ടി സ്വീകരിക്കും. തെളിവെടു പ്പിൽ ഹാജരാകാത്ത ഉദ്യോഗ സ്ഥർക്ക്, തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്ത് ഹജ രാകാനായി സമൻസ് നൽകും. 19 കേസുകൾ തീർപ്പാക്കി. ഒരു ഹർജി മാറ്റിവെച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!