എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊക്കി പോലീസ്
കോഴിക്കോട്: വളരെ നാളത്തെ നിരീക്ഷണത്തിനൊടുവില് എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊക്കി പോലീസ് . 2.341 ഗ്രാം എംഡിഎംഎയുമായി ഈങ്ങാപ്പുഴ സ്വദേശി പുല്ക്കുഴിയില് സനൂബി(34)നെയാണ് ഇന്ന് രാവിലെ താമരശേരി പൊലിസ് വലയിലാക്കിയത്.
മുമ്പ് താമരശേരിയില് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികള്ക്ക് എംഡിഎംഎ എത്തിച്ചു നല്കിയത് സനൂബ് ആണെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു, ഇതേ തുടര്ന്ന് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. പൊലിസ് തന്നെ നിരീക്ഷിക്കുന്നുവെന്നറിഞ്ഞ് സനൂബ് മലപ്പുറം പെരിന്തല്മണ്ണയിലേക്ക് മാറ്റിയിരുന്നു.
ഇന്നു പുലര്ച്ചെ പെരിന്തല്മണ്ണയില് നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സനൂബിനെ പോലീസ് പൊക്കിയത്. കാറിനകത്താണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
