റോഡുണ്ടോ, ഏതു പുറമ്പോക്കും ഇനി ക്വാറിയാവും

Share our post

തിരുവനന്തപുരം: സർക്കാർ പുറമ്പോക്കിൽ കരിങ്കൽക്വാറികൾ തുടങ്ങാൻ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ. സി.) നൽകാൻ കളക്ടർമാർക്ക് പരിധിയില്ലാത്ത അധികാരം നൽകി റവന്യൂവകുപ്പ്. ഇ-ദർഘാസ് നടത്താൻ കഴിയാത്ത പുറമ്പോക്കിൽ ഉത്പന്നങ്ങൾ കൊണ്ടുപോകാനുള്ള റോഡ് വ്യക്തികൾ ഒരുക്കിയാൽ എൻ.ഒ.സി. അനുവദിക്കാമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബി സ്വാളിന്റെ ഉത്തരവ്. സർക്കാർ വക ഏത് പാറപ്പുറമ്പോക്കും കരിങ്കൽക്വാറിയാക്കാൻ ഈ ഉത്തരവ് ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് ആക്ഷേപം. ഏഴുമുതൽ 12 വർഷം വരെ അനുമതിപത്രം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഒരു ഹെക്ടർ വിസ്തൃതിയുള്ള പാറപ്പുറമ്പോക്കുകൾ ഇ-ദർഘാസ് വിളിച്ച് ക്വാറിക്കായി എൻ.ഒ.സി. അനുവദിക്കാൻ 2021 ജനുവരിയിൽ ഉത്തരവായിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിയന്ത്രണത്തോടെ, നിർമാണസാമഗ്രികൾക്ക് സംസ്ഥാനത്ത് കടുത്തക്ഷാമമുണ്ട്. ഇതിനുപരിഹാരമായി ജൂലായ് 21-ന് റവന്യൂ സ്പെഷ്യൽ സെക്രട്ടറി വിളിച്ച യോഗം പ്രകാരമുള്ള മാർഗ നിർദേശങ്ങളാണ് ഇപ്പോൾ ഉത്തരവായി ഇറങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!