കൊച്ചി വിമാനത്താവളത്തിൽ 88 ലക്ഷത്തിന്റെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

Share our post

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 88 ലക്ഷം രൂപ വിപണി മൂല്യം വരുന്ന 600 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ അനസ് എന്നയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!