അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു; വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പോലീസിന്റെ നാടകീയ നീക്കം

Share our post

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭീജിത്ത് ദീപ്‌കെയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ വിമാനത്തിനുള്ളിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തേ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ചായിരുന്നു സംഭവം. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വാതിൽ തുറന്നതോടെ പോലീസ് അകത്തുകയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.

കേരള ഹൗസിന് മുന്നിൽ മാർച്ചിനൊരുങ്ങുന്നതിനിടെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിലേക്ക് തിരികെ കയറണമെന്നാണ് സി.പി.എം. നേതാക്കൾക്ക് പോലീസ് നൽകുന്ന നിർദേശം. ഡൽഹിയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് പേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു.

സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!