ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ചികിത്സയിലിരിക്കെ യുവതി മരിച്ചു
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ(31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.
