അമ്മയെ തല്ലി, ചോദിച്ചുചെന്ന അയൽവാസിക്കും പൊതിരെ മർദനം; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

Share our post

കൊല്ലം: അമ്മയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത അയല്‍വാസിയെ കമ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. കൊല്ലം ഓടാനവട്ടത്താണ് സംഭവം. യുവമോര്‍ച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയായ രാഹുലാണ് അറസ്റ്റിലായത്.

രാഹുല്‍ അമ്മയുമായി വഴക്കിടുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ അമ്മയുടെ നിലവിളി കേട്ട് അയല്‍വാസിയായ ബിനു വീട്ടിലെത്തുകയും, രാഹുല്‍ അമ്മയെ മര്‍ദിക്കുന്നത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതനായ രാഹുല്‍ ബിനുവിനെ കമ്പി ഉപയോഗിച്ച് തലയ്ക്കടക്കം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, പൂയപ്പള്ളി പൊലീസെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!