അതിരൂപത ലഹരിവിരുദ്ധ റാലിയും സായാഹ്നസദസ്സും
പേരാവൂർ: ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ സർവതലസ്പർശിയായ ജാഗ്രത ഉയർന്നുവരണമെന്ന ആഹ്വാനത്തോടെ തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതിയും പേരാവൂർ ഫൊറോനയും സംയുക്തമായി ലഹരിവിരുദ്ധ റാലിയും സായാഹ്നസദസ്സും നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ രജീഷ്ജനറൽ കൺവീനർ ഫാ.മാത്യു തെക്കേമുറിക്ക് ഫ്ളാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സായാഹ്നസദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ടോമി വെട്ടിക്കാട്ടിൽ അധ്യക്ഷനായി. ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. ജെയ്സൺ കോലാക്കുന്നേൽ ആമുഖപ്രഭാഷണവും ഡിവൈഎസ്പി എ.വി.ജോൺ മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൊറോന ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. തോമസ് നെല്ലാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ബാബു ഫ്രാൻസിസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
ഫാ. മാത്യു തെക്കേമുറി, പോലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, ജോണി തോമസ് വടക്കേക്കര, ജോർജ് കാനാട്ട്, ഷിനോ പാറക്കൽ, കെ.വി. സെബാസ്റ്റ്യൻ, സണ്ണി മേച്ചേരി, ലിസി മങ്കുഴിക്കേരി എന്നിവർ പ്രസംഗിച്ചു. ‘പരേതന് പറയാനുള്ളത്’ എന്ന തെരുവുനാടകവും അരങ്ങേറി.
