മറക്കണ്ട! ഇനി രണ്ട് ദിവസം കൂടി മാത്രം; വാഹനപ്രേമികളെ ഈ ലിങ്കിൽ കയറിയാൻ ഫൈൻ പകുതിയടച്ചാൽ മതി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ചലാൻ തീർപ്പാക്കൽ പദ്ധതി (Adalat) ഏപ്രിൽ 30ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് 50 ശതമാനം തുക മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ നിരവധിയാളുകളാണ് അവസാന നിമിഷം ശ്രമിക്കുന്നത്.

മൊബൈലിൽ മെസ്സേജ് വന്നില്ലേ? എങ്കിൽ ഇങ്ങനെ പരിശോധിക്കാം

മൊബൈൽ നമ്പർ മാറിയതോ അപ്ഡേറ്റ് ചെയ്യാത്തതോ കാരണം പലർക്കും തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്ന കാര്യം അറിയില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇപ്പോൾ ഓൺലൈനായി പരിശോധിക്കാൻ സൗകര്യമുണ്ട്. ഇതിനായി പ്രത്യേക ക്യുആർ കോഡ് (QR Code) സംവിധാനമോ അല്ലെങ്കിൽ ഔദ്യോഗിക പോർട്ടലോ ഉപയോഗിക്കാം. ക്യുആർ കോഡ് സ്കാൻ ചെയ്ത് വാഹന നമ്പർ നൽകിയാൽ ഇതുവരെ തീർപ്പാക്കാത്ത ചലാനുകളുടെ ലിസ്റ്റ് ലഭിക്കും.

50% ഇളവ് എങ്ങനെ ലഭിക്കും?

2024 ഡിസംബർ 31 വരെ റെക്കോർഡ് ചെയ്യപ്പെട്ട പെൻഡിംഗ് ചലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

മോട്ടോർ വാഹന വകുപ്പിന്റെ https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.

വാഹന നമ്പറോ ചലാൻ നമ്പറോ നൽകി ഓൺലൈനായി പണമടയ്ക്കാം.

കോടതിയിലേക്ക് കൈമാറിയ ചലാനുകൾ ആണെങ്കിൽ അതത് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ തീർപ്പാക്കാൻ സാധിക്കൂ. ഏപ്രിൽ 30-ന് ശേഷം പിഴയടയ്ക്കുന്നവർക്ക് മുഴുവൻ തുകയും നൽകേണ്ടി വരും. അതിനാൽ ഉടൻ തന്നെ പോർട്ടൽ സന്ദർശിച്ച് ചലാനുകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!