വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ട്ടി​യൂ​ർ ഒ​രു​ങ്ങു​ന്നു; വി​പു​ല​മാ​യ പാർക്കിംഗ് സംവിധാനം

Share our post

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കൊ​ട്ടി​യൂ​രി​ൽ ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മേ​യ് 29നാ​ണ് നെ​യ്യാ​ട്ട​ത്തോ​ടെ കൊ​ട്ടി​യൂ​രി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

50 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ക​ഴി​ഞ്ഞ ഉ​ത്സ​വ​കാ​ല​ത്ത് എ​ത്തി​യ​ത്. ഇ​ത്ത​വ​ണ ഒ​രു കോ​ടി​യി​ല​ധി​കം ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഭ​ക്ത​രെ​ത്തി​യി​രു​ന്നു. ഇ​ക്കു​റി ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രും എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, തി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടി​യാ​യാ​ൽ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ഒ​രു​ക്ക​ങ്ങ​ൾ മ​തി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

പാ​ർ​ക്കിം​ഗ് സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചു

ദേ​വ​സ്വം സ്ഥ​ല​ത്തി​ന് പു​റ​മേ ഇ​ക്കു​റി സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​തി​മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം പാ​ർ​ക്കിം​ഗി​നാ​യി ഇ​തു​വ​രെ ഒ​രു​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട്. 5000 വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്നു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​ല​രും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. തോ​ട്ട​ങ്ങ​ളു​ൾ​പ്പെ​ടെ വെ​ട്ടി​നി​ര​ത്തി​യാ​ണ് പ​ല​രും സ്ഥ​ലം ഒ​രു​ക്കി​യ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ല​ത്ത​ക​ർ​ച്ച​യും കൂ​ടി​യാ​ണ് ഇ​വ​രെ ഇ​തി​ന് പ്രേ​രി​പ്പി​ച്ച​ത്. പാ​ർ​ക്കിം​ഗി​നാ​യി സ്ഥ​ല​മൊ​രു​ക്കി​യ​വ​രു​ടെ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്നി​രു​ന്നു. 16 പേ​രാ​യി​രു​ന്നു ഇ​തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വു​മാ​യ സ​ഹ​ക​രി​ക്കാ​ൻ എ​ത്തു​മെ​ന്നും ക​രു​തു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. നി​ര​ക്ക് സം​ബ​ന്ധി​ച്ചും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 25 രൂ​പ​യും ഓ​ട്ടോ​റി​ക്ഷ-50, കാ​ർ-100, ട്രാ​വ​ല​ർ-200, ബ​സ്-300 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​രോ 25 സെ​ന്‍റി​നും ഓ​രോ ശൗ​ചാ​ല​യം നി​ർ​മി​ക്കും. മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് കു​ട്ട​ക​ൾ സ്ഥാ​പി​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പ് വ​രു​ത്തും. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​വും ന​ൽ​കും.

കൂ​ടു​ത​ൽ ശു​ചി​മു​റി​ക​ളും പു​തി​യ​പാ​ല​വും

തി​ര​ക്കേ​റു​മെ​ന്ന​തി​നാ​ൽ ഇ​ക്കു​റി കൂ​ടു​ത​ൽ ശു​ചി​മു​റി​ക​ൾ പ​ണി​യു​ന്നു​ണ്ട്. ഇ​ക്ക​രെ കൊ​ട്ടി​യൂ​ർ, അ​ക്ക​രെ കൊ​ട്ടി​യൂ​ർ, ഇ​ട​ബാ​വ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 105 ശു​ചി​മു​റി​ക​ളാ​ണ് നി​ർ​മി​ക്കു​ക. മ​ന്ദം​ചേ​രി​യി​ൽ നി​ന്ന് അ​ക്ക​രെ കൊ​ട്ടി​യൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യി​രു​ന്ന പാ​ലം ക​ഴി​ഞ്ഞ​വ​ർ​ഷം ത​ക​ർ​ന്നി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്നു​ണ്ട്.

പാ​ൽ​ചു​രം വ​ൺ​വേ  ആ​ക്കി​യേ​ക്കും

ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ൽ​ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം വ​ൺ​വേ ആ​ക്കു​ന്ന​തി​നാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!