കണ്ണൂർ–ദുബായ് റൂട്ടിൽ ടിക്കറ്റ് ചാർജ് മൂന്നിരട്ടി; നിരക്ക് 58,000 രൂപയ്ക്ക് മുകളില്‍

Share our post

മട്ടന്നൂർ ∙ യുദ്ധത്തെത്തുടർന്ന് സർവീസ് കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഇടവേളയ്ക്ക് ശേഷം മേയ് 1 മുതലാണ് കണ്ണൂർ–ദുബായ് സർവീസ് ആരംഭിക്കുന്നത്. മേയ്  ഒന്നിന് കണ്ണൂർ–ദുബായ് റൂട്ടിൽ 58,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് ചാർജ്. സാധാരണ 20,000 രൂപയ്ക്ക് താഴെയാണു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്.

കഴിഞ്ഞദിവസമാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. രണ്ട് ആഴ്ചയോളം ടിക്കറ്റ് നിരക്ക് 50,000 രൂപയ്ക്ക് മുകളിലാണ്. കുടുംബത്തോടൊപ്പം തിരിച്ച് പോകുന്ന പ്രവാസികൾ ടിക്കറ്റ് നിരക്ക് ഉയർന്നതോടെ പ്രതിസന്ധിയിലായി. ഷാർജ റൂട്ടിൽ സർവീസ് തുടങ്ങാത്തതിനാൽ ഷാർജയിലേക്കുള്ള യാത്രക്കാരും ദുബായ് സർവീസ് ആശ്രയിക്കേണ്ടി വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!