ഞണ്ടാടി ദേവസ്ഥാനത്ത് തിറയുത്സവം 21,22 തീയ്യതികളിൽ
പേരാവൂർ: ഞണ്ടാടി ദേവസ്ഥാനത്ത് തിറയുത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് കൊടിയേറ്റം, വൈകിട്ട് ആറു മുതൽ വിവിധ വെള്ളാട്ടങ്ങൾ. നമ്പ്യോട് കുറിച്യൻപറമ്പ് ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര രാത്രി എട്ടിന് ദേവസ്ഥാനത്തെത്തും. ബുധനാഴ്ച ശാസ്തപ്പൻ, തിരുവപ്പന, ഗുളികൻ, ഘണ്ഠാകർണൻ, വസൂരിമാല, ഭഗവതി, വിഷ്ണുമൂർത്തി, കാരണവർ തെയ്യങ്ങൾ. രണ്ട് ദിവസവും അന്നദാനവുമുണ്ടാവും.
