വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ അപകടത്തിൽപ്പെട്ട് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഏഴ് സ്ത്രീകളും ഒരു പുരുഷനും. .ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരപരുക്ക്. ട്രാവലറിലുണ്ടായിരുന്നത് 12പേരാണ്. നാലു പേർക്ക് പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം.
പരുക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരികളുമായി എത്തിയട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. നിയന്ത്രണംവിട്ട വാഹനം 9–ാം വളവിലേക്ക് പതിക്കുകയായിരുന്നു . വാഹനം പൂർണമായി തകർന്നു.
