Connect with us

Kerala

ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമം: തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി

Published

on

Share our post

ചങ്ങനാശ്ശേരി (കോട്ടയം): ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരൻ ജയനാണ് വെട്ടേറ്റത്.

ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയിൽ കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. മറ്റ് പോലീസുകാർകൂടി ചേർന്ന് രമേശനെ ബലംപ്രയോഗിച്ച് പിടിച്ചു. ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.


Share our post

Kerala

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

Published

on

Share our post

എറണാകുളം : കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിൻറെ മാതാപിതാക്കളാണ്. മാത്യുവിൻറെ സഹോദരനാണ് വാഹനമോടിച്ചിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മരണാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kerala

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

Published

on

Share our post

തൃപ്പൂണിത്തുറ : എരൂരിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്ന മകൻ അറസ്റ്റിൽ. 75 വയസ്സുള്ള ഷൺമുഖനെ ഉപേക്ഷിച്ച്‌ കടന്നതിന് മകൻ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 308ാം വകുപ്പ് പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. സംഭവത്തിൽ അജിത്തിനെതിരെ പൊലീസും മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരമായിരുന്നു ആദ്യം കേസ് എടുത്തത്.

കഴിഞ്ഞ വെള്ളി രാത്രിയാണ് ഷൺമുഖനെ ഉപേക്ഷിച്ച് മകനും കുടുംബവും പോയതായി പരിസരവാസികൾ മനസ്സിലാക്കിയത്‌. ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനാകാതെയും ഷൺമുഖൻ വീട്ടിൽ കഴിയുകയായിരുന്നു. വീട്ടിൽനിന്ന്‌ സാധനങ്ങളെല്ലാം മാറ്റിയിരുന്നു.

നെടുങ്കണ്ടം സ്വദേശിയായ അജിത് ഡ്രൈവറാണ്‌. ഒരുവർഷമായി എരൂരിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. മൂന്നുമാസമായി വാടക നൽകിയിരുന്നില്ല. വീട്‌ ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. അജിത്തിനെ കൂടാതെ ഷൺമുഖന് രണ്ട്‌ പെൺമക്കൾ കൂടിയുണ്ട്. അച്ഛന്റെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് മക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. അച്ഛനെ കാണാൻ സമ്മതിക്കുന്നില്ലെന്ന്‌ പെൺമക്കൾ പൊലീസിൽ പരാതിയും ഹൈക്കോടതിയിൽ ഹേബിയസ്‌ കോർപ്പസും ഫയൽ ചെയ്‌തിരുന്നു. നിരന്തരം പ്രശ്‌നങ്ങൾ നടക്കുന്നതിനാൽ പൊലീസ്‌ പലതവണ അജിത്തിനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത്‌ നൽകിയിരുന്നു.


Share our post
Continue Reading

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

Published

on

Share our post

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോ​ഗസ്ഥനും 40 ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും ചർച്ചയിൽ അംഗീകരിച്ചു.

ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. 15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയിരുന്നു.


Share our post
Continue Reading

Kerala3 hours ago

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

Kerala3 hours ago

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

Kerala4 hours ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

KETTIYOOR5 hours ago

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ, കയ്യാലകളുടെ നിർമാണം പുരോഗമിക്കുന്നു

Kannur5 hours ago

കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

Breaking News7 hours ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala7 hours ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR8 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala8 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala8 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!