Connect with us

PERAVOOR

വാടകക്കെട്ടിടത്തിൽ നിന്ന്‌ മോചനംകാത്ത് പേരാവൂർ അഗ്നിരക്ഷാ നിലയം

Published

on

Share our post

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത്‌ മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം.

പേരാവൂർ ബ്ലോക്കിലെ കോളയാട്, മാലൂർ, പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ട ഏക കേന്ദ്രമാണിത്. മണ്ണിടിച്ചിലും വാഹനാപകടങ്ങളും നിരന്തരം ഉണ്ടാകുന്ന ബോയ്‌സ് ടൗൺ ചുരം പാതയിലും നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും പെട്ടെന്നെത്താൻ ഈ അഗ്നിരക്ഷാനിലയത്തിന് കഴിയും.

ഇതൊക്കെയാണെങ്കിലും ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഏറ്റവുമധികമുണ്ടായ മലയോര പഞ്ചായത്തുകളിലെ ഏക ആശ്രയമായ ഈ നിലയത്തിന്റെ ആവശ്യങ്ങളോട് അധികൃതർ കണ്ണടക്കുകയാണ്.

രണ്ട് വലിയ ഫയർ എൻജിനുകൾ, ഒരു എം.യു.വി. (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), ഒരു എഫ്.ആർ.വി. (ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ), ആംബുലൻസ് എന്നിവയ്ക്ക് നിർത്തിയിടാൻ ആവശ്യത്തിന് സ്ഥലസൗകര്യമില്ല. 15 വർഷം മുൻപ് നിലയത്തിന് നല്കിയ ജീപ്പ് പഴകി ഉപയോഗശൂന്യമായെങ്കിലും പകരം ജീപ്പ് ഇതുവരെയും നല്കിയിട്ടില്ല. മാസം ഇരുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക നൽകുന്നത്. 38 സ്ഥിരം ജീവനക്കാരിൽ 34 പേരാണ് ഇവിടെയുള്ളത്.

പുറമെ ദിവസവേതനത്തിൽ തൊഴിലെടുക്കുന്ന നാല് ഹോം ഗാർഡുമാരുമുണ്ട്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മതിയായ ഇരിപ്പിടംപോലും ഇവിടെയില്ല.

ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം വർഷം 15 കഴിഞ്ഞിട്ടും ആയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ സൂക്ഷിക്കാനിടമില്ലാത്തതിനാൽ കെട്ടിടത്തിന്റെ പുറത്ത് കൂട്ടിയിട്ടനിലയിലാണ്.

സ്ഥലം അനുവദിച്ചെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി

പേരാവൂർ പഞ്ചായത്ത് ബംഗളക്കുന്ന്-പെരിങ്ങാനം റോഡിൽ ഏറ്റെടുത്ത ഭൂമിയിൽനിന്ന് 20 സെന്റ് സ്ഥലം അഗ്നിരക്ഷാനിലയത്തിന് നല്കിയെങ്കിലും വകുപ്പുതല നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

അവശ്യസേവനങ്ങളിലൊന്നായ അഗ്നിരക്ഷാ നിലയത്തിന്റെ സ്ഥലമേറ്റെടുപ്പും അനുമതിയും വൈകുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അഗ്നിരക്ഷാനിലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് നവകേരളസദസ്സിൽ നിവേദനം നല്കിയിരുന്നു.


Share our post

PERAVOOR

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Published

on

Share our post

പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ 2024 മെയ് 31 തീയതി വരെ നടത്തുന്നതാണ്. തുല്യത രജിസ്‌ട്രേഷന്‍ നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

ഏഴാം ക്ലാസ് വിജയിച്ച 2024 ജനുവരി 31ന് മുന്‍പ് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 2024 ജനുവരി 31ന് 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 790 260 7345.


Share our post
Continue Reading

PERAVOOR

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Published

on

Share our post

കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫോക്കസ് പോയിന്റ് ക്ലാസ്സിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകുമാർ, സി. സജു, ജയദേവൻ, ഷിജു, കുര്യൻ, ഷാന്റി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു . എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠന സാധ്യതകളെ കുറിച്ചും പ്ലസ് വൺ അപേക്ഷ നടപടിക്ക്രമങ്ങളെക്കുറിച്ചും കരിയർ ഗൈഡ് ഷക്കീൽ അരയാക്കൂൽ ക്ലാസെടുത്തു.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ കുഴൽക്കിണറുകൾ മൂലം വീട്ടുകിണറുകൾ വറ്റി; കളക്ടർക്ക് പരാതിയുമായി കുടുംബങ്ങൾ

Published

on

Share our post

പേരാവൂർ: അനധികൃത കുഴൽക്കിണറുകൾ കാരണം വീട്ടുകിണറുകൾ വറ്റിവരണ്ടതായും കുടിവെള്ളം പോലുമില്ലാതായതായും പരാതിപ്പെട്ട് പേരാവൂർ പാമ്പാളിയിലെ നിരവധി കുടുംബങ്ങൾ ജില്ലാ കളക്ടർക്കും പേരാവൂർ പഞ്ചായത്തിനും പരാതി നല്കി. പ്രദേശത്ത് വ്യാപകമായി കുഴൽക്കിണറുകൾ കുഴിക്കുന്നതായും ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കിണർ കുഴിച്ചാൽ വെള്ളം ലഭിക്കുന്ന പ്രദേശത്ത് കുഴൽക്കിണറിന് അനുമതി നല്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുഴൽക്കിണറുകളാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഉണ്ടാക്കിയതെന്നും ഇനി ഒരു കുഴൽക്കിണർ പോലും കുഴിക്കാൻ അനുമതി നല്കരുതെന്നും 60 ഓളം പേർ ഒപ്പിട്ട പരാതിയിൽ ആവശ്യപ്പെട്ടു.


Share our post
Continue Reading

Kerala1 hour ago

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

Kerala1 hour ago

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

Kerala2 hours ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

KETTIYOOR3 hours ago

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ, കയ്യാലകളുടെ നിർമാണം പുരോഗമിക്കുന്നു

Kannur4 hours ago

കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

Breaking News5 hours ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala5 hours ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR6 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala6 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala7 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!