Connect with us

Breaking News

മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ സി.ഐ കെ.വി.സ്മിതേഷിന് സസ്‌പെന്‍ഷന്‍

Published

on

Share our post

കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സി.ഐ കെ.വി. സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.അന്വേഷണവിധേയമായാണ് നിലവില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന അമ്മയുടെ അടുത്ത് അസഭ്യം പറയുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെയുള്ള നടപടി.

സി.ഐ കെ.വി. സ്മിതേഷിനെതിരെ സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതടക്കം നിരവധി പരാതികള്‍ ഇതിന് മുന്‍പും കമ്മീഷണര്‍ക്ക് ലഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്.നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാള്‍ ആക്രോശിക്കുന്നത്.

‘അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു. ധര്‍മ്മടം സ്‌റ്റേഷനില്‍ നിന്ന് എടക്കാട് സ്‌റ്റേഷന്റെ പരിധിയില്‍ വന്നാണ് എന്നെ പിടിക്കുന്നത്. കാരണം അന്വേഷിച്ചപ്പോള്‍ പിന്നീട് പറയാമെന്നായിരുന്നു ലഭിച്ച മറുപടി. സ്റ്റേഷനിലെത്തിയ തന്നെ സി.ഐ മര്‍ദിച്ചു. അമ്മയെ സി.ഐ താഴേയ്ക്ക് തള്ളിയിട്ടു. വനിതാ പോലീസ് തടുത്തിട്ടും അദ്ദേഹം നില്‍ക്കുന്നില്ലായിരുന്നു. സംഭവത്തില്‍ തലശ്ശേരി എ.എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.’- അനില്‍കുമാര്‍ പറഞ്ഞു.


Share our post

Breaking News

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Published

on

Share our post

റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പത്തിലധികം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15 ഓടെ യാണ് അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.


Share our post
Continue Reading

Breaking News

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

Published

on

Share our post

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായിരിക്കുന്നു. ഇതുവരെയായി കുട്ടി വീട്ടിലും എത്തിയിട്ടില്ല. കാണാതാകുന്ന സമയത്ത് നീല പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ട്, കോഫി കളര്‍ ത്രീഫോര്‍ത്ത് എന്നിവ ധരിച്ചിട്ടുണ്ട്. ഉയരം 160 സെ.മീ, കറുപ്പ് നിറം, നടുവിരലില്‍ കറുത്ത പാട് എന്നിവ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2763337, 9497987203.


Share our post
Continue Reading

Breaking News

17കാരിയായ പോക്സോ കേസ് അതിജീവിത ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

Published

on

Share our post

ഇരട്ടയാർ:  പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.

രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


Share our post
Continue Reading

Breaking News1 hour ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala1 hour ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR2 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala2 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala3 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Kerala3 hours ago

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ

Kannur4 hours ago

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

Kerala4 hours ago

പ്ലസ് വൺ അപേക്ഷ നാളെ മുതൽ

Kerala4 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

Kerala5 hours ago

എം.ജി., കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ്‌ മാസ്റ്റേഴ്സ് പ്രോഗ്രാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!