മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവിൽ നിന്ന് എം.ഡി.എം.എ പിടിച്ചു

Share our post

തളിപ്പറമ്പ് ∙ മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎയും പിടികൂടി. തൃശൂർ തളിക്കുളം കെ.പി പ്രണവ്ദീപിനെ (30)യാണ് ബൈക്കും 4.6 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

4 ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് പ്രണവ്ദീപ് അങ്കമാലിയിൽ നിന്നാണ് കവർച്ച ചെയ്തത്. ഇതേ തുടർന്ന് ബൈക്ക് റൈഡേഴ്സിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ബൈക്കിന്റെ ഫോട്ടോയും വിവരങ്ങളും പ്രചരിച്ചിരുന്നു.

ബൈക്കുമായി തളിപ്പറമ്പിൽ എത്തിയ പ്രണവ് മന്നയിൽ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിപ്പിക്കുന്ന കടയിൽ വാഹനവുമായി എത്തിയപ്പോൾ കടയിൽ ഉണ്ടായിരുന്നവർ ബൈക്ക് തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്ഐ കെ.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ബൈക്ക് പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്ന് 4.6 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്. ചോദ്യം ചെയ്തപ്പോൾ 11 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!