നിടുംപൊയിൽ ചുരത്തിൽ കുടുംബശ്രീ കഫേ സ്റ്റേഷനറി പ്രവർത്തനം തുടങ്ങി

Share our post

നിടുംപൊയിൽ :തലശ്ശേരി ബാവലി റോഡിൽ നിടുംപൊയിൽ ചുരം ഭാഗത്ത് ഇരുപത്തിയെട്ടാം മൈലിൽ കുടുംബശ്രീ കഫെ സ്റ്റേഷനറി പ്രവർത്തനം തുടങ്ങി.

തണൽ കുടുംബശ്രീ ആരഭിച്ച സംരംഭം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജിമ്മി എബ്രഹാം അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് ഷാന്റി തോമസിന് നൽകി സി.ഡി.എസ് ചെയർപേഴ്സൺ സനില അനിൽകുമാർ ആദ്യ വില്പന നിർവഹിച്ചു.തോമസ് വടശ്ശേരി, ഷോജറ്റ് ചന്ദ്രൻകുന്നേൽ,പ്രമീള സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കണിച്ചാർ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ലക്ഷം രൂപ ചിലവിൽ കഫെ സ്റ്റേഷനറി സംരംഭം തുടങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!