പേരാവൂർ: ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മുഴക്കുന്ന് തളിപ്പൊയിൽ സ്മിത നിവാസിൽ രാമകൃഷ്ണനാണ് പേരാവൂർ ടൗണിൽ നിന്ന് പേഴ്സും പണവും കളഞ്ഞ് കിട്ടിയത്. അറയങ്ങാട് സ്വദേശി ഒറവക്കുഴിയിൽ...
ഇരിട്ടി: ജില്ലയിലെ സ്കൂളുകളുടെ മേൽക്കൂരകളിൽ നിന്ന് സൗരോർജ വൈദ്യുതിയുടെ വിജയഗാഥ. കഴിഞ്ഞ വർഷം ചാവശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നാല് കിലോവാട്ട് വൈദ്യുതി ഉൽപ്പാദനത്തിനുള്ള പാനലുകളാണ് കെ.എസ്.ഇബി സ്ഥാപിച്ചത്. വൈദ്യുതിയിൽ പത്ത് ശതമാനം...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണർതം...
തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യുപി സ്കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ തിരിവെട്ടം ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചു കരോട്ട്അധ്യക്ഷത വഹിച്ചു. സംസ്ഥാന മിനിവോളിബോൾ ചാമ്പ്യന്മാരായ...
ഇരിട്ടി: നഗരസഭാപരിധിയില്‍ താമസിക്കുന്ന 2022-23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ നഗരസഭാ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലും, നഗരസഭാ പരിധിക്ക് പുറത്തുളള വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുളള യോഗ്യരായ മുഴുവന്‍...
ഇരിട്ടി: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നാളെ നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് 17ലേക്ക് മാറ്റി. 16ന് രാവിലെ നടത്താനിരുന്ന ലേണേഴ്സ് പരീക്ഷ അന്ന് 2ന് നടത്തുമെന്ന് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. 0490 2490001.
തലശ്ശേരി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെയുള്ള കോഴ്സാണെങ്കിലും ഇക്കാര്യങ്ങളിൽ വേണ്ട പ്രചാരണം ലഭിക്കാത്തതിനാൽ മുൻ വർഷങ്ങളിലെല്ലാം ഒട്ടേറെ സീറ്റുകളുടെ ഒഴിവുണ്ടായതായി...
മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. കുട്ടികളെ എമര്‍ജന്‍സി ഡോര്‍...
മുഴപ്പിലങ്ങാട്: തെരുവ് നായുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വനിതകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഒന്നാം വാർഡ് പൊൻപുലരി വനിത കൂട്ടായ്മയുടെയും പതിനഞ്ചാം വാർഡ് എന്റെ ഗ്രാമം വനിത കൂട്ടായ്മയുടെയും...
പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മിനാസിനെ തലശ്ശേരിയിലേക്ക് മാറ്റി.