ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ

Share our post

പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജ്, പയ്യന്നൂർ കോളേജ്, സെയ്ന്റ് തോമസ് പാലാ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെയ്ന്റ് ജോർജ് കോളേജ് അരുവിത്തറ, എസ്.എൻ.കോളേജ് ചേളന്നൂർ എന്നിവർ മാറ്റുരക്കും.

വനിതാ വോളിയിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂർ, ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകര, സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവർ മത്സരിക്കും.അണ്ടർ 19 വോളിയിൽ ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി പേരാവൂർ, ഐ.പി.എം സ്‌പോർട്‌സ് അക്കാദമി വടകര, റെഡ് ലാൻഡ്‌സ് വോളീബോൾ അക്കാദമി തൃശ്ശൂർ, നടുവന്നൂർ വോളീബോൾ അക്കാദമി കോഴിക്കോട് എന്നിവരും മാറ്റുരക്കും. ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.പത്രസമ്മേളനത്തിൽ സി.ടി.ഡി.സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സേബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!