Connect with us

THALASSERRY

പോർമുഖം തുറക്കാൻ തലശേരിയും; ഏക സിവിൽകോഡിനെതിരെ നാളെ സെമിനാർ

Published

on

Share our post

തലശേരി: ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്‌ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ്‌ ഉയർത്തുന്ന പ്രശ്‌നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട്‌ നാലിന്‌ സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി .എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാണക്കാട്‌ സയ്യിദ്‌ മൊയിനലി ശിഹാബ്‌ തങ്ങൾ, എൻ. അലി അബ്ദുള്ള, പി. കെ. ഉമ്മർ മൗലവി കോയ്യോട്‌, ധർമചൈതന്യ സ്വാമികൾ, ഫാ. ജോസഫ്‌ മുട്ടത്ത്‌ കുന്നേൽ, എ. ശാന്തകുമാരി എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, സി. എൻ ചന്ദ്രൻ, അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. പി. എം സുരേഷ്‌ബാബു, ഡോ. ഷീന ഷുക്കൂർ, യു .ബാബു ഗോപിനാഥ്‌, കാസിം ഇരിക്കൂർ, കെ. കെ. ജയപ്രകാശ്‌, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിക്കും.
കർണാടക തെരഞ്ഞെടുപ്പ്‌ തോൽവിക്കു പിന്നാലെ നടന്ന ഭോപാൽ യോഗത്തിലാണ്‌ ഏക സിവിൽകോഡിനായുള്ള വാദം പ്രധാനമന്ത്രി അവതരിപ്പിച്ചത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ രാജ്യത്ത്‌ മത ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന അജൻഡയാണ്‌ ഏക സിവിൽകോഡ്‌ പുറത്തെടുത്തതിനു പിന്നിൽ. ഇന്ത്യയെ പോലെ വൈവിധ്യങ്ങൾ ഏറെയുള്ള രാജ്യത്ത്‌ ധൃതിപിടിച്ച്‌ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്‌. ഭരണഘടനാ നിർമാതാക്കൾതന്നെ രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ്‌ വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാൻ അനുവദിച്ചത്‌.

ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, പാഴ്‌സി, സിഖ്‌, ബുദ്ധ, ജൈന തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, പാരമ്പര്യാവകാശം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം എന്നിവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ്‌ വ്യക്തിനിയമങ്ങളിലുള്ളത്‌.

ഈ വ്യത്യസ്‌തതയും ബഹുസ്വരതയും ഒറ്റയടിക്ക്‌ അവസാനിപ്പിച്ച്‌ ഏകനിയമം അടിച്ചേൽപിക്കുന്നത്‌ അംഗീകരിക്കാനാവില്ല. വ്യക്തിനിയമ പരിഷ്‌കരണമെന്നത്‌ അതത്‌ സമുദായത്തിനകത്തുനിന്ന്‌ ഉയരേണ്ടതാണ്‌. സിവിൽകോഡ്‌ ഏതെങ്കിലുമൊരു മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ജയരാജൻ പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ പ്രൊഫ. എ. പി സുബൈർ, ജനറൽ കൺവീനർ കാരായി രാജൻ, കൺവീനർമാരായ എം. സി പവിത്രൻ, സി കെ രമേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഏക സിവിൽകോഡ്‌
കോൺഗ്രസിന്‌ 
ഏകാഭിപ്രായമില്ല: 
എം. വി ജയരാജൻ
തലശേരി
ഏക സിവിൽകോഡിൽ കോൺഗ്രസിന്‌ വ്യക്തമായ നയമോ അഭിപ്രായമോ ഇല്ലെന്ന്‌ സി.പി.ഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കരട്‌ രൂപമാകാത്ത ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചതന്നെ അനാവശ്യമാണെന്നാണ്‌ ശശി തരൂർ പറയുന്നത്‌. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ നേതാവ്‌ വിക്രമാദിത്യ സിങ്‌ ഏക സിവിൽകോഡിനെ പിന്തുണക്കുന്നു.

അനൈക്യവും അവ്യക്തതയുമാണ്‌ അവരുടെ നിലപാടുകളിൽ. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതുകൊണ്ടാണിത്‌. വ്യക്തമായ നിലപാട്‌ സ്വീകരിക്കാത്തവരെ എങ്ങനെയാണ്‌ സെമിനാറിലേക്ക്‌ ക്ഷണിക്കാനാവുകയെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി എം വി ജയരാജൻ പറഞ്ഞു.
വളരെ സങ്കീർണമായ നിയമമാറ്റം ഇപ്പോൾ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന നിഗമനത്തിലാണ്‌ 21ാം നിയമകമീഷൻ കേന്ദ്രസർക്കാറിന്‌ റിപ്പോർട്ട്‌ നൽകിയത്‌.

ഈ റിപ്പോർട്ട്‌ മുന്നിലുള്ളപ്പോൾ ഏക സിവിൽകോഡ്‌ നടപ്പാക്കാനുള്ള സാധ്യത ആരായാൻ എന്തിന്‌ മറ്റൊരു കമീഷനെ നിയോഗിച്ചു. ഏക സിവിൽകോഡിന്‌ അനുകൂലമായി ഇ എം എസ്‌ പറഞ്ഞുവെന്നത്‌ പച്ചക്കള്ളമാണ്‌. ദേശാഭിമാനിയിൽ 1985 ജൂലൈ 12ന്‌ എഴുതിയ ‘ലീഗ്‌ മെമ്പർമാർക്കൊരു തുറന്ന കത്ത്‌’ എന്ന ലേഖനത്തിലും ചിന്തയിലെ ചോദ്യോത്തര പംക്തിയിലും കൃത്യമായ നിലപാട്‌ വ്യക്തമാക്കിയതാണ്‌. ഈ വിഷയത്തിൽ സിപിഐ എമ്മിന്‌ അന്നും ഇന്നും ഒരേ അഭിപ്രായമാണ്‌. കേരളത്തിലും ഡൽഹിയിലും ഒരേ നിലപാടാണെന്നും ജയരാജൻ പറഞ്ഞു.


Share our post

THALASSERRY

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Published

on

Share our post

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.


Share our post
Continue Reading

THALASSERRY

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3 ഗ്രാം ​ക​ഞ്ചാ​വും 2.9 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്ത​ത്.ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ത​ല​ശ്ശേ​രി ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ട​ടു​പ്പി​ച്ച് എ​ക്സൈ​സ് പാ​ർ​ട്ടി​യെ ക​ണ്ട ഷാ​ഹി​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ പി​ന്തു​ട​ർ​ന്ന് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ത​ല​ശ്ശേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി, മു​ഴ​പ്പി​ല​ങ്ങാ​ട്, മാ​ഹി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഷാ​ഹി​ൻ ഷ​ബാ​ബെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ എ​ക്സൈ​സ് ശ്ര​മം ആ​രം​ഭി​ച്ചു.10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ഡി. സു​രേ​ഷ്, അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, പി.​ഒ (ജി) ​മാ​രാ​യ കെ. ​ബൈ​ജേ​ഷ്, ലെ​നി​ൻ എ​ഡ്‌​വേ​ർ​ഡ്, സി.​ഇ.​ഒ കെ. ​സ​രി​ൻ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

THALASSERRY

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

Published

on

Share our post

തലശേരി: തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ബോർഡ്‌ യോഗം 29.75 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നൽകി. തലശേരിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നത്‌.
കരയിൽ നിന്ന് തുടങ്ങി കടൽപ്പാലംചുറ്റി അർധവൃത്താകൃതിയിലാകും ആകാശപാത. ദീപാലങ്കാരങ്ങൾകൂടിയാവുന്നതോടെ കാഴ്‌ചയുടെ പുത്തനനുഭവമാകും. പദ്ധതിരൂപരേഖ തയ്യാറാക്കാനും മറ്റുമായി കിഫ്ബി, കിഡ്ക് (കെ.ഐ.ഐ.ഡി.സി) ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും തലശേരി കടൽപ്പാലത്തിലെത്തി പരിശോധന നടത്തിയിരുന്നു.
തലശേരി കടൽപ്പലവും പരിസരവും ഇതിനകം പ്രധാന ടൂറിസം ഹബ്ബായികഴിഞ്ഞു. സായാഹ്നങ്ങളിൽനൂറുകണക്കിനാളുകളാണ്‌ ഇവിടെ വിശ്രമിക്കാനെത്തുന്നത്‌. ആഘോഷവേളകളിലും അവധിദിനങ്ങളിലും ഇവിടെ ഉത്സവാന്തരീക്ഷമാണ്‌.

ടൂറിസം സർക്യൂട്ടായി വളരും

തലശേരിയുടെ വിനോദസഞ്ചാര വികസനത്തിൽ നിർണായക ചുവടുവയ്‌പാകും ആകാശപാത. തലശേരി – -മാഹി ബൈപ്പാസ്‌ തുറന്നതോടെ വ്യാപാര മാന്ദ്യംനേരിടുന്ന നഗരത്തിലേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ചിത്രത്തെരുവും പിയർറോഡും പെർഫോമിങ്‌ കേന്ദ്രമായ ഫയർടാങ്ക്‌ കുളവും എല്ലാം ചേരുന്നതാണ്‌ കടൽപ്പാലം പരിസരം. ചരിത്രം സ്‌പന്ദിക്കുന്ന ജവഹർഘട്ടും സെന്റ് ആംഗ്ലിക്കൻ ചർച്ചും തലശേരി കോട്ടയും ഓവർബറീസ് ഫോളിയും ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും ഉൾപ്പെടുന്ന തലശേരി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി ആകാശപാത വരുന്നതോടെ കടൽപ്പാലംമാറും.
തലശേരിയുടെ രുചിവൈവിധ്യത്തിന്റെ കേന്ദ്രംകൂടിയാണിവിടം. പാണ്ടികശാലകൾ പലതും കടകളായി. അതിവേഗം വളരുന്ന തലശേരിയുടെ വികസനത്തിലെ നിർണായക ചുവടുവയ്‌പാണ്‌ ആകാശപാത. ഇതോടെ തലശേരിയുടെ തലപ്പൊക്കം ഇനിയുമേറും.


Share our post
Continue Reading

Kannur17 mins ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala19 mins ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur1 hour ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR2 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur2 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY4 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY5 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala5 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala5 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala6 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!