കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Share our post

കൊട്ടിയൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് പട്ടാമ്പിയിൽ നടക്കും.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആചാരപരമായ ചടങ്ങുകളിലും പൂജാവിധികളിലും വർഷങ്ങളായി മുഖ്യകാർമ്മികത്വം വഹിച്ചുപോന്ന വ്യക്തിത്വമാണ്. കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ആചാരപരമായ തീരുമാനങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും പാരമ്പര്യ തനിമ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!