മോഷ്ടാക്കളായ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Share our post

കോളയാട് : ടൗണിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുത കമ്പികളും വയറുകളും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ കണ്ണവം പൊലീസിന്റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രവി, അമൻ കുമാർ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോളയാട് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ സൂക്ഷിച്ച എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന വസ്തുക്കളാണ് ഇവർ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!