കാർ തടാകത്തിലേക്ക് മറിഞ്ഞ് കുട്ടിയടക്കം കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; മരിച്ചത് മലയാളിയും കുടുംബവുമെന്ന് സൂചന

Share our post

ഇരിട്ടി ∙ കർണാടകയിലെ കുടക് സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസ്സുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. സിദ്ധാപുർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (4) എന്നിവരാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. സിദ്ധാപുർ ബദഗ ബനംഗലയിലെ എസ്റ്റേറ്റിൽ ജോലിക്കാരാണ് വിജേഷും പമിതയും. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ 3 പേരും മുങ്ങിമരിച്ചു. വർഷങ്ങൾക്കു മുൻപ് കുടകിൽ താമസമാക്കിയ വിജേഷ് മലയാളിയാണെന്നാണു സൂചന. കേരളത്തിൽ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അപകടം രാത്രി ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഇന്നലെ രാവിലെ പ്രദേശത്തെ തോട്ടംതൊഴിലാളികൾ തടാകത്തിൽ കാർ കണ്ടെത്തിയതോടെയാണു അപകടം പുറത്തറിഞ്ഞത്. കനത്ത മൂടൽമഞ്ഞിൽ റോഡ് കാണാൻ പറ്റാതായതാണ് അപകട കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!