പൂജവെപ്പ്; തിങ്കളാഴ്ച പൊതു അവധിക്ക് ആലോചന
തിരുവനന്തപുരം: തിങ്കളാഴ്ച പൊതു അവധിക്ക് ആലോചന. ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. മഹാനവമി ഒക്ടോബർ 20 നും പൂജവെപ്പ് 18നും വരുന്നത് കണക്കിലെടുത്താണ് അവധി. സർവീസ് സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് അവധി എന്ന് സൂചന .ഇതോടെ തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും.
ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. കേരള സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.
