നിടുംപുറംചാലിൽ കാർഷിക സെമിനാർ ശനിയാഴ്ച

Share our post

പേരാവൂർ: അടുക്കളകൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി നിടുംപുറംചാൽ യൂണിറ്റും കണിച്ചാർ കൃഷിഭവനും ചേർന്ന് കാർഷിക സെമിനാർ നടത്തും. ശനിയാഴ്ച 2.30ന് നിടുംപുറംചാൽ പാരിഷ് ഹാളിലാണ് സെമിനാർ. തലശ്ശേരി ടി.എസ്.എസ്.എസ് ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് സെമിനാർ ഉദ്ഘാടനം ചെയ്യും.

5001 പച്ചക്കറിതൈ വിതരണവും മികച്ച കർഷകരെ ആദരിക്കലും പച്ചക്കറി തൈ നടീൽ പരിശീലന ക്യാമ്പും നടക്കും. പത്രസമ്മേളനത്തിൽ ടി.എസ്.എസ്.എസ് നിടുംപുറംചാൽ യൂണിറ്റ് ഭാരവാഹികളായ കെ.സി.ഷിന്റോ, വർഗീസ് മൂഴയിൽ, മെറീന വാഹാനിയിൽ, റെജി പീലിക്കുഴി, ഷാജു കുമ്പിളിമാക്കൽ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!