പിണറായിക്ക് പൊന്നാനിയില്‍ കരിങ്കൊടി

Share our post

പൊന്നാനി : സി.പി.എം മലപ്പുറം വിപുലീകൃത ജില്ലാക്കമ്മിറ്റിയോഗം സമാപനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഗസ്റ്റ്ഹൗസില്‍ നിന്ന് വരുന്ന വഴി ചന്തപ്പടിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സുജിനിന്റേയും കെ.എസ്.യു. നേതാവ് റാഷിദ് പുതുപൊന്നാനിയുടേയും നേതൃത്വത്തിലുള്ള സംഘം കരിങ്കൊടി കാണിച്ചത്. പോലീസെത്തി പ്രതിഷേധക്കാരെ ഉടനടി നീക്കി പ്രതിപക്ഷനേതാവിന് വഴിയൊരുക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!