കെഎസ്‌യു പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; കണ്ണൂരില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Share our post

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അഭിനവിനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൃദുല്‍, അഭിനന്ദ്, സായൂജ്, സംഗീര്‍ത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോളജ് വിട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അഭിനവിനെ തടഞ്ഞുനിര്‍ത്തി ചാവി ഊരിമാറ്റിയ ശേഷം സ്റ്റീല്‍ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!