രോഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പേഷ്യന്റ് സേഫ്റ്റി ഡേ 

Share our post

ലോക രോഗി സുരക്ഷാദിനമാണിന്ന്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് എല്ലാ വർഷവും സെപ്തംബർ പതിനേഴ് ലോക രോഗി സുരക്ഷാദിനമായി ആചരിക്കുന്നത്. സെയ്ഫ് കെയർ ഫോർ ലൈഫ് അഥവാ ജീവിതത്തിനായി സുരക്ഷിത പരിചരണം എന്നതാണ് ഈ വർഷത്തെ തീം. ചികിത്സയിലെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും വഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും രോഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഈ ദിവസം ആചരിക്കുന്നത്.

സാംക്രമികേതര രോഗങ്ങളുടെ സുരക്ഷിത പരിചരണമാണ് ഈ വർഷത്തെ ക്യാംപയിൻ ലക്ഷ്യമിടുന്നത്. സാംക്രമികേതര രോഗങ്ങളുമായി ജീവിക്കുന്നവർക്ക് പലപ്പോഴും ദീർഘകാലത്തേക്ക് തുടർച്ചയായ പരിചരണം ആവശ്യമാണ്. രോഗപ്രതിരോധം, രോഗനിർണ്ണയം, ചികിത്സ, സ്വയം പരിചരണം തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട രോഗി സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ആഗോള അവബോധം വളർത്തുക, അപകടസാധ്യതകൾ തിരിച്ചറിയുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ രോഗീ സുരക്ഷാ പരിപാടികൾ സംയോജിപ്പിക്കുക,

സുരക്ഷിത രോഗനിർണ്ണയം നടപ്പിലാക്കുക, രോഗി സുരക്ഷാ രീതികൾ ശക്തിപ്പെടുത്തുന്നതിൽ ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുക, അവബോധ ക്യാമ്പെയ്‌നുകൾ നടത്തുക തുടങ്ങിയവയാണ് ദിനം ആചരിക്കുന്നതിന്റെ പ്രധാനലക്ഷ്യങ്ങൾ.

2019ൽ എഴുപത്തിരണ്ടാം ലോകാരോഗ്യ അസംബ്ലിയിലാണ് രോഗി സുരക്ഷയ്ക്കായി ദിനം ആചരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. രോഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

ലോകത്ത് പലയിടങ്ങളിലും സുരക്ഷിതമല്ലാത്ത ചികിത്സാരീതികൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്. മോശമായ ചികിത്സാ സംവിധാനത്തോടൊപ്പം രോഗിയുടെ ആരോഗ്യം ദുർബലമായ പാരിസ്ഥിതിക സാഹചര്യങ്ങൾ, ഹോസ്പിറ്റൽ നടത്തിപ്പിലെ പിഴവുകൾ തുടങ്ങിയവയൊക്കെ രോഗിയെ ദുരിതത്തിലാഴ്ത്തുകയും മരണത്തിൽ വരെ മരണത്തിൽ വരെ കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. ഇവയെല്ലാം തടയിടുകയാണ് ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!