എഞ്ചിനീയർമാർക്ക് ആദരം; കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘ഇ.ർ’ എന്ന് ചേർക്കാം
ബെംഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er’ എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് എഞ്ചിനീയേഴ്സ് ദിനമായ ഇന്നലെ സർക്കാർ പുറത്തിറക്കി.
എഞ്ചിനീയർമാരുടെ പേരിന് മുന്നിന് വിശേഷണമായി ‘Er’ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഡോക്ടർമാർ ‘Dr’ എന്ന് ചേർക്കും പോലെ എഞ്ചിനീയർമാർക്ക് ‘Er’ എന്ന് ചേർക്കാം. രാജ്യപുരോഗതിക്ക് നൽകിയ സേവനം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് ‘Er’ എന്ന വിശേഷണം ചേർക്കാൻ അനുമതി നൽകുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി. നേരത്തെ, അധ്യാപകർക്ക് ‘Tr’ എന്ന വിശേഷണം ചേർക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
