പേരാവൂർ ബ്ലോക്കിലെ മികച്ച കർഷകരെ പ്രഖ്യാപിച്ചു
പേരാവൂർ: ബ്ലോക്ക് പഞ്ചായത്തും ആത്മ കണ്ണൂരും കൃഷി വകുപ്പും ചേർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകർക്കുള്ളഅവാർഡ് പ്രഖ്യാപിച്ചു . മികച്ച സംയോജിത കർഷകനായി കണിച്ചാർ പഞ്ചായത്തിലെ കെ.എ.ജിന്റോ , വനിതാ കർഷകയായി കണിച്ചാറിലെ ഷീജ മനോജ്, എസ്.ടി.കർഷകനായി കൊളയാട്ടെ വി.ബാബു,ക്ഷീര കർഷകനായി പേരാവൂരിലെ അജിത് പീറ്റർ,യുവ കർഷകനായി പേരാവൂരിലെ ടി.യു.അജു എന്നിവരെ തിരഞ്ഞെടുത്തു.
കേളകം സ്വദേശിനി അമൃത ബിജുവിന് പ്രത്യേക ആദരവും പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ,വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ്, ലിസമ്മ ജോസഫ് , ജെയ്ഷബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ , കൃഷി അസി.ഡയറക്ടർ പി.അശ്വതി എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ജേതാക്കൾക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും ലഭിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് അവാർഡ് കൈമാറും.
