ഫെബ്രുവരിമുതൽ ടോൾ പ്ലാസകളിൽ തടസ്സം കൂടാതെ കടന്നുപോകാം
മുംബൈ: അടുത്ത ഫെബ്രുവരിമുതൽ രാജ്യത്ത് ദേശീയപാതകളിൽ വാഹനങ്ങൾക്ക് തടസ്സം കൂടാതെ കടന്നുപോകാനാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഇതിനായി ഫാസ്ടാഗുകളും വാഹന നമ്പറും ബന്ധിപ്പിച്ച് ഡിജിറ്റൽ സംവിധാനം നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടോൾപ്ലാസകൾ പൂർണമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗ മിക്കുകയാണ്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി ടോൾ പിരിവു സംവിധാനമാണ് ഇതി ലൂടെ ലക്ഷ്യമിടുന്നത്. നമ്പർ പ്ലേറ്റുകൾ ഫാസ് ടാഗുമായി ബന്ധിപ്പിക്കുന്നതു വഴി വാഹ നങ്ങൾ പ്ലാസകളിൽ നിർത്താതെ തന്നെ അതിവേഗത്തിൽ ടോൾ പിടി ക്കാൻ കഴിയും. ടോൾ സംവിധാനത്തിലേക്ക് സാങ്കേതികവിദ്യ സന്നിവേശി പ്പിക്കാൻ തുടങ്ങിയതോടെ ടോൾപിരിവിൽ 10,000 കോടി രൂപയുടെ വർധനയുണ്ടായതായും അദ്ദേഹം കൂട്ടി ച്ചേർത്തു.
