അമ്പായത്തോട് -ബോയ്സ്ടൗൺ ചുരം റോഡ്; നവീകരണ പ്രവൃത്തികൾ തുടങ്ങി
അമ്പായത്തോട്: അമ്പായത്തോട് – ബോയ്സ്ടൗൺ ചുരം റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശങ്ങളിൽ നിന്നുമുള്ള വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് അമ്പായത്തോട് ഭാഗത്തുനിന്ന് ആരംഭിച്ചിരിക്കുന്നത്. നിലവിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളുടെ മതിലുകൾ ഉൾപ്പെടെ പൊളിച്ച മാറ്റിയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. പദ്ധതിക്കായി 0.46 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
കിഫ്ബി വഴി അനുവദിച്ച 41.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം നടത്തുന്നത്. 5.76 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിൽ 5.5 മീറ്റർ മാത്രമുള്ള ടാറിംഗ് വീതി എട്ടു മീറ്ററാക്കും. 18 മാസമാണ് പദ്ധതിയുടെ നിർമാണ കാലാവധി. ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് നിർമാണം പൂർത്തിയാക്കുക. റോഡ് നിർമാണ സമയത്ത് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താ നാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനം.
