ബലാത്സം​ഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർക്ക് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ തരുൺ തേജ്പാൽ കീഴടങ്ങണം

Share our post

ദില്ലി: ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.

2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തഹൽക്കയിലെ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. എന്നാൽ, 2021 മേയിൽ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയിൽ വിലയിരുത്തിയാണ് വിചാരണക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വിശദമായ വാദം കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!