പേരാവൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം; പഞ്ചായത്തംഗം നേരിട്ടിറങ്ങി വെള്ളം വിതരണം ചെയ്തു

Share our post

പേരാവൂർ:പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ കുടിവെള്ള വിതരണം തുടങ്ങി.പത്താം വാർഡ് അംഗം ജൂബിലി ചാക്കോയുടെ നേതൃത്വത്തിലാണ് വാർഡിൽ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് സ്വന്തം നിലയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിച്ചാണ് നാട്ടുകാർക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽകുടിവെള്ള വിതരണം.

കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിപ്രൊജക്ട് വെക്കുമെന്ന് തീരുമാനിച്ചുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും ജൂബിലി ചാക്കോ പറഞ്ഞു. വേനൽ കടുത്തതോടെ പഞ്ചായത്തിലെ നിരവധി വാർഡുകളിൽ കുടിവെള്ള ക്ഷാമമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഭരണസമിതിക്ക് തീരുമാനങ്ങളെടുക്കാൻ നിയമതടസ്സങ്ങളുണ്ടെന്നതാണ് കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചതെന്ന് അറിയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!