ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ് 19ന് പേരാവൂരിൽ
പേരാവൂർ: ജിമ്മിജോർജ് ചെസ് ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെന്റ് 19ന് പേരാവൂരിൽ നടക്കും. റോബിൻസ് ഹാളിൽ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഓപ്പൺ വിഭാഗത്തിൽഒന്ന് മുതൽ മൂന്ന് വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000, 8000, 7000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. അണ്ടർ 15 വിഭാഗത്തിൽ പ്രത്യേകം മത്സരവുമുണ്ടാവും. പത്രസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ തോമസ് ജേക്കബ്, വി.യു.സെബാസ്റ്റ്യൻ, അഭിജിത്ത് ഭരതൻ എന്നിവർ സംബന്ധിച്ചു.ഫോൺ: 9846879986,9388775570.
