ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

Share our post

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​തി​ജീ​വി​ത​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര കാ​ട്ടാ​മ്പി​ള്ളി മ​ണ്ണൂ​ർ സ്വ​ദേ​ശി ജി​നു കു​ഞ്ഞു​മോ​ൻ (ജി​നു കെ ​കോ​ശി – 39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ത​ന്‍റെ യൂ​ട്യൂ​ബ്, ഫെ​യ്‌​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി എ​റ​ണാ​കു​ളം നോ​ർ​ത്ത് വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലൈം​ഗി​ക പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ജി​നു​വി​നെ​തി​രെ കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രു​ന്നു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സി​റ്റി ഡി​സി​പി അ​ശ്വ​തി ജി​ജി​യും സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സി​പി അ​നി​ൽ​കു​മാ​റി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​തി കൊ​ല്ല​ത്തു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ്, കൊ​ല്ല​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!