സൗജന്യ അവധിക്കാല കായിക പരിശീലനത്തിന് അപേക്ഷിക്കാം
പേരാവൂർ : തൊണ്ടിയിൽ മോണിങ് ഫൈറ്റെഴ്സ് അക്കാദമിയുടെ കീഴിൽ ഇന്ത്യൻ ആർമി, സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്,ആസാം റൈഫിൾസ് ,കേരള പോലീസ്, കേരള എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ മുഴുവൻ യൂണിഫോമഡ് ഫോഴ്സിലേക്കും സൗജന്യ പരിശീലനം നൽകുന്നു.
അപേക്ഷകർ പത്താം ക്ലാസ് ജയിച്ചിരിക്കണം.പെൺകുട്ടികൾക്ക് 160 സെന്റീമീറ്ററും ആൺകുട്ടികൾക്ക് 170 സെന്റീമീറ്ററും ഉയരം നിർബന്ധം. ഫോൺ : 94472 63904
