പേരാവൂരിൽ സണ്ണി ജോസഫിന്റെ റോഡ് ഷോ
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫ് പേരാവൂർ ടൗണിൽ റോഡ് ഷോ നടത്തി. കൊട്ടിയൂർ റോഡിൽ നിന്നാരംഭിച്ച റോഡ് ഷോ നിടുംപൊയിൽ റോഡ്, ഇരിട്ടി റോഡ് എന്നിവ ചുറ്റി ടൗണിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ.ഷഫീർ ചെക്ക്യാട്ട്, സുരേഷ് ചാലാറത്ത്,പൂക്കോത്ത് അബൂബക്കർ,പി.പി.ഷമാസ്, രാജു ജോസഫ്, സി.പി.ഷഫീഖ്, കെ.അംബുജാക്ഷൻ, സിബി കണ്ണീറ്റുകണ്ടം, സിറാജ് പൂക്കോത്ത്, അജ്നാസ് പടിക്കലക്കണ്ടി തുടങ്ങിയവർ നേതൃത്വം നല്കി.
