അമിത വേഗത്തിലെത്തിയ ബസിടിച്ച് ഐ.ടി ജീവനക്കാരി മരിച്ചു
കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇ വൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര (29) ആണ് ബസ് ഇടിച്ചു മരിച്ചത്.
ഇൻഫോപാർക്കിനടുത്ത് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിന് ബുധനാഴ്ച രാവിലെ 8.20 നായിരുന്നു അപകടം. ബസ് ഡ്രൈവറായ കാക്കനാട് സ്വദേശി ബിനോയിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
സമീപത്തെ ജിംനേഷ്യത്തില്‍ വ്യായാമം കഴിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടി നടന്നു വരുമ്പോഴാണ് ഇൻഫോപാർക്കിൽ നിന്നും എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന “മലയിൽ’ എന്ന സ്വകാര്യ ബസ് അക്ഷയുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. ബസിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ, യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇൻഫോപാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
