പേരാവൂരിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിന്റെ പൈലി വാത്യാട്ട്

Share our post

പേരാവൂർ : കണ്ണൂരിലെ സ്റ്റാർ മണ്ഡലമായി മാറിയ പേരാവൂരിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്റെ പൈലി വാത്യാട്ടിനെ പ്രഖ്യാപിച്ചു. കോൺഗ്രസിനായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സി.പി.എമ്മിനായി കെ.കെ.ശൈലജയുമാണ് പേരാവൂരിൽ മത്സരിക്കുന്നത്.കഴിഞ്ഞ ലോക് സഭ ഇലക്ഷനിൽ 16000-ത്തിലധികം വോട്ടുകൾ എൻഡിഎ പേരാവൂർ മണ്ഡലത്തിൽ നിന്നും നേടിയിരുന്നു. രാഷ്ട്രീയവും മലയോര വികസനവും ചർച്ചയാക്കി ഈ തിരഞ്ഞെടുപ്പിൽ മുന്നേറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മലയോരത്തിനാവശ്യമായ നിരവധി കാര്യങ്ങൾ എൻഡിഎക്ക് ചെയ്യാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയാണുള്ളയെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പൈലി വാത്യാട്ട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!