പേരാവൂരിലെ ആമ്പുലൻസ് ഡ്രൈവർ കൊയിലോട്ര റഹീമിനെ പുതുശേരി കാളിക്കുണ്ട് മടപ്പുര ആദരിച്ചു
പേരാവൂർ: ടൗണിലെ ആമ്പുലൻസ് ഡ്രൈവറും കൊളവംചാൽ സ്വദേശിയുമായ കൊയിലോട്ര റഹീമിനെ പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര കമ്മിറ്റി ആദരിച്ചു. കാളിക്കുണ്ട് മടപ്പുര തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായാണ് ആദരം. കൊളവംചാൽ അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മടപ്പുര കമ്മിറ്റി രക്ഷാധികാരി മണക്കടവൻ രാഘവനും പേരാവൂർ മഹല്ല് കമ്മിറ്റിയംഗങ്ങളായ യു.വി.റഹീമും അരിപ്പയിൽ മജീദും ചേർന്ന് റഹീമിന് മെമന്റോ കൈമാറി.
പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.അബ്ദുൾ റഷീദ് , വാർഡ് മെമ്പർ കെ.അംബുജാക്ഷൻ, മടപ്പുര കമ്മിറ്റിയംഗങ്ങളായ മനീഷ് പാലോറാൻ, അബൂ ഖാലിദ് മസ്ജിദ് കൺവീനർ വി.കെ.റഫീഖ്, പേരാവൂർ മഹല്ല് ട്രഷറർ നാസർ വട്ടൻ പുരയിൽ, വി.കെ.സാദിഖ്,കായക്കൂൽ ബഷീർ, കെ.കുഞ്ഞുമുഹമ്മദ്, മൂര്യൻ വത്സൻ എന്നിവർ സംബന്ധിച്ചു.
