യുഎഇയില്‍ 18 വയസ്സായാല്‍ ഇനി പ്രായപൂര്‍ത്തി; പുതിയ നിയമം പ്രാബല്യത്തില്‍

Share our post

അബുദാബി: പ്രായപൂർത്തിയാകാനുള്ള വയസ് സംബന്ധിച്ച് പുതിയ നിയമം പാസാക്കി യുഎഇ. ഇനി മുതൽ 18 വയസ്സായാൽ യുഎഇയിൽ പ്രായപൂർത്തിയായതായി കണക്കാക്കും. നേരത്തെയിത് 21 വയസ്സായിരുന്നു. 21 ചാന്ദ്ര വർഷത്തിൽനിന്നും 18 ഗ്രിഗോറിയൻ വർഷമാക്കിയാണ് മാറ്റിയതെന്ന് യുഎഇ മീഡിയാ ഓഫീസ് അറിയിച്ചു.

സാമ്പത്തിക കാര്യങ്ങളിൽ നേതൃത്വം വഹിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായവും ഭേദഗതി ചെയ്തു. 18 വയസ്സുള്ള വ്യക്തികൾക്ക് അവരുടെ ആസ്തികൾ ഇനി മുതൽ കൈകാര്യം ചെയ്യാം. അതേസമയം 15 വയസ്സുള്ളവർക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനായി അനുമതിക്കായി അപേക്ഷിക്കാനുമാവും.

യുവാക്കളെ വേഗത്തിൽ ശാക്തീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികൾ പുറത്തിറക്കിയത്. ഇതിനുപുറമെ സംരംഭകത്വത്തെ പിന്തുണക്കുക, നിയമപരമായ സംരക്ഷണങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. യുഎഇയിലെ സിവിൽ ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ പുതിയ നിയമം നിർണായകമായേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!