കുരുന്നിനോടാണോ ഈ ക്രൂരത? അങ്കണവാടി അധ്യാപികയ്‌ക്കെതിരേ പൊലിസ് കേസ്

Share our post

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ മൂന്നു വയസുകാരനെ അടിച്ച അങ്കണവാടി അധ്യാപികയ്‌ക്കെതിരേ പൊലിസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. കോടതി അനുമതി ലഭിച്ചതോടെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. നവംബര്‍ 12നായിരുന്നു സംഭവം. കൊടക്കാട്ടുമുറിയില്‍ 29-ാം നമ്പര്‍ പുതുക്കുടി അങ്കണവാടിയിലെ അധ്യാപിക രേഷ്മ കുട്ടിയെ അടിച്ചതായാണ് പരാതി. മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു ഉപദ്രവിച്ചത്.

കുട്ടി അങ്കണവാടിയില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ കാലില്‍ ചുവന്നു തിണര്‍ത്ത പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു. പരാതിയ്ക്ക് പിന്നാലെ അധ്യാപികയെ ഐസിഡിഎസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പ് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.. അധ്യാപികയുടെയും പരാതി നല്‍കിയ രക്ഷിതാക്കളുടെയും കുഞ്ഞിന്‍റെയും മൊഴിയെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!